ആലപ്പുഴ: വിവാദമായ ബീച്ച് കാർണിവലിനെ സംബന്ധിച്ച് കളക്ടർക്ക് നിവേദനവുമായി നഗരസഭയിലെ പ്രതിപക്ഷമായ എൽഡിഎഫ് കൗൺസിലർമാർ. സ്ഥലം നേരിൽ കണ്ട് പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്ന് കളക്ടർ ഉറപ്പു നൽകിയതായി പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു പറഞ്ഞു. ബീച്ച് പൂർവാവസ്ഥയിൽ കൊണ്ടുവരുന്നതിന് കാർണിവെൽ കമ്പനിയുടെ നിരതദ്രവ്യം മരവിപ്പിച്ച് ചെലവാകുന്ന പണം കണ്ടെത്തുമെന്ന് കളക്ടർ നിവേദക സംഘത്തെ അറിയിച്ചു. ഇതുസംബന്ധിച്ച് തുറമുഖ വകുപ്പിന് നിർദേശം നൽകും.
കാർണിവലിന്റെ ഭാഗമായ വെള്ളച്ചാട്ടത്തിന് ഉപയോഗിച്ച വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അമിതമായ അളവിലാണെന്ന് സാമൂഹ്യപ്രവർത്തകർ വെള്ളം ശേഖരിച്ച് അന്തരാഷ്ട്ര കായൽ ഗവേഷണ കേന്ദ്രത്തിൽ പരിശോധിച്ച റിപ്പോർട്ട് അംഗങ്ങൾ കളക്ടർക്ക് നൽകി.
കക്ഷിനേതാക്കളായ സൗമ്യരാജ്, എം.ജി. സതീദേവി, ബിന്ദു തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽ. മായ, രശ്മി സനൽ, കൗൺസിലർമാരായ ജി. ശ്രീജിത്ത്, എ.എസ്. കവിത, ഒ.പി. ഷാജി, കെ. സിനു, ലാലി വേണ, രാകേഷ് കുറുപ്പ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.